ഡൽഹി: ദേശിയ മെഡിക്കൽ പരീക്ഷ (നീറ്റ്) വിവാദങ്ങളിൽ ഇടപെട്ട് തിരുത്തൽ നിർദേശങ്ങളുമായി സുപ്രീം കോടതി. നീറ്റ് പ്രവേശന നടപടികള്‍ തുടരട്ടെയെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഗ്രേസ് മാര്‍ക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നവരുടെ ഫലം റദ്ദാക്കാൻ ഉത്തരവിട്ടു. ഇവര്‍ക്കായി പുനഃപരീക്ഷ നടത്തുമെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ 23 നാകും പരീക്ഷ നടക്കുക.
അതേസമയം കൗണ്‍സിലിങ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടിയതായും വിവരിച്ചു. ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിയാനയിലെ ആറു കേന്ദ്രങ്ങളിലെ ഫലമാണ് റദ്ദാക്കുക. പരീക്ഷയ്ക്കായി ഇന്ന് തന്നെ വിജ്ഞാപനം ഇറക്കണമെന്നും മുപ്പതിനകം ഫലം പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കുറി പരീക്ഷയെഴുതിയവരില്‍ 67 വിദ്യാര്‍ഥികളാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയ ആറ് വിദ്യാര്‍ഥികള്‍ക്ക് 720 മാര്‍ക്കും ലഭിച്ചതോടെ ഹരിയാനയിലെ ഫരീദാബാദിലെ സെന്‍ററില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിച്ചത്.