എസ്‌സി/എസ്‌ടി സംവരണത്തിലും ‘ക്രീമി ലെയർ’ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന സംവരണത്തിലും ‘ക്രീമി ലെയർ’ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. പട്ടികജാതി വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്കം നിൽക്കുന്ന വർഗങ്ങൾക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്നും കോടതി വിധിച്ചു . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിൽ നാലുപേരും ഈ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്തി.

നിലവിൽ ഒബിസിക്ക് അനുവദിക്കുന്ന സംവരണത്തിൽ മാത്രമാണ് ‘ക്രീമി ലെയർ’ സംവിധാനമുള്ളത്‌. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് ‘ക്രീമി ലെയർ’ തരംതിരിക്കുന്നത്. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയാനും സംവരണാനുകൂല്യങ്ങളിൽനിന്ന് പുറത്താക്കാനും നയരൂപീകരണം നടത്തണമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് ആവശ്യപ്പെട്ടു.

ഒബിസികൾക്ക് ബാധകമായ ക്രീമി ലെയർ തത്വം പട്ടികജാതി വിഭാഗങ്ങൾക്കും ബാധകമാണെന്ന അഭിപ്രായത്തോട് ജസ്റ്റിസ് വിക്രം നാഥും യോജിച്ചു. സംവരണം ഒരു തലമുറയ്ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പറഞ്ഞ ജസ്റ്റിസ് പങ്കജ് മിത്തലും സമാന അഭിപ്രായം പ്രകടിപ്പിച്ചു.

SC ST Should follow creamy layer policy in Reservation says Supreme Court of India

More Stories from this section

family-dental
witywide