എലിക്ക് കെണിവെക്കാൻ വിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍, വിദ്യാര്‍ഥിനി അബദ്ധത്തില്‍ കഴിച്ചു; ജീവൻ രക്ഷിക്കാനായില്ല

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്കൂ‌ൾ വിദ്യാർഥിനി അബദ്ധത്തിൽ എലി വിഷം കഴിച്ച് മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണ് അപകടമായതെന്നാണ് ബന്ധുക്കൾ പറയുന്നത്.

റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ട അമ്മൂമ്മയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ ആശുപത്രിയിൽ പോയസമയത്താണ് സംഭവം. അവശനിലയിൽ കണ്ട കുട്ടിയെ വീട്ടുകാർ ആദ്യം വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

More Stories from this section

family-dental
witywide