ഇലക്ടറൽ ബോണ്ട്: സ്വന്തം അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്കുണ്ടെന്ന് കപിൽ സിബൽ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന് കൂടുതൽ സമയം ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി ബാലിശമാണെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. സന്തം അന്തസ്സ് സംരക്ഷിക്കേണ്ടത് സുപ്രീം കോടതിയുടെ ഉത്തരവാദിത്തമാണെന്നും ബാങ്കിൻ്റെ അപേക്ഷ സ്വീകരിക്കുന്നത് എളുപ്പമല്ലെന്നും പറഞ്ഞു കപിൽ സിബൽ പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറൽ ബോണ്ടിൽ വിധി പ്രസ്താവിച്ചത്.

ഇലക്ടറൽ ബോണ്ട് സ്കീമിനെതിരായ സുപ്രീം കോടതി കേസിൽ ഹരജിക്കാർക്കുവേണ്ടി വാദത്തിന് നേതൃത്വം നൽകിയത് കബിൽ സിബൽ ആയിരുന്നു. ഡാറ്റ പരസ്യമാക്കാൻ ആഴ്ചകളെടുക്കുമെന്ന എസ്ബിഐയുടെ വാദം ആരോ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെ സംരക്ഷിക്കാനാണ് എസ്ബിഐ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണെന്ന് പിടിഐയ്ക്ക് നൽകിയ വീഡിയോ അഭിമുഖത്തിൽ സിബൽ അവകാശപ്പെട്ടു.

“കേന്ദ്ര സർക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ബിഐ നടത്തുന്നത്. അല്ലാത്തപക്ഷം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 വരെ സമയം ചോദിച്ച് ഹരജി നൽകില്ലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാൻ പോകുകയാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 വരെ സമയം ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനൊപ്പം, കോടതി ഉത്തരവ് അനുസരിക്കാതിരിക്കാനുള്ള മനപൂർവമുള്ള നടപടികളാണ് ബാങ്കിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയും ഇതേ ബെഞ്ച് പരിഗണിക്കും.

More Stories from this section

family-dental
witywide