ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്തം. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുന്നു. കോടികൾ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകൾ ഭാഗികമായി തകര്‍ന്നു. ആലപ്പുഴ ബീച്ചില്‍ തിരയിൽ അകപ്പെട്ട തമിഴ്നാട് കലിങ്ങാലി സ്വദേശി മനീഷിനെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു.
തെക്കൻ കേരള തീരത്തും കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 5ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകളുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ശക്തിയേറിയ കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി.
sea attack in Alappuzha