‘അങ്ങേയറ്റം പക്ഷപാതപരം’; അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ; ‘തിരഞ്ഞെടുത്ത വസ്തുതകൾ’

വാഷിംഗ്ടൺ: മതസ്വാതന്ത്ര്യ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യയെ വിമർശിച്ച യുഎസ്‌സിഐആർഎഫിൻ്റെ സമീപകാല വാർഷിക റിപ്പോർട്ടിനെതിരെ ഇന്ത്യൻ വിദേകാര്യ മന്ത്രാലയം. റിപ്പോർട്ട് അങ്ങേയറ്റം പക്ഷപാതപരവും രാജ്യത്തിൻ്റെ സാമൂഹിക ഘടനയെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തതുമാണെന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളിക്കളയുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ട്ബാങ്ക് പരിഗണനകളാണ് റിപ്പോർട്ടിന്റെ പിന്നിലെന്നും മന്ത്രാലയം സൂചിപ്പിച്ചു.

2023 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് പുറത്തുവിട്ടത് തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.

കുറേയേറെ ആരോപണങ്ങളും, തെറ്റിദ്ധാരണകളും തിരഞ്ഞെടുത്ത വസ്‌തുതകളുമാണ് റിപ്പോർട്ടിൽ ഉള്ളതെന്നും, പക്ഷപാതപരമായ ഉറവിടങ്ങളെ ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ജയ്സ്വാൾ വിമർസിച്ചു. പ്രശ്നങ്ങളെ തീർത്തും ഏകപക്ഷീയമായാണ് റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ട്, ഇന്ത്യയുടെ ഭരണഘടനാ വ്യവസ്ഥകളെയും കൃത്യമായി നടപ്പിലാക്കിയ നിയമങ്ങളെയും തെറ്റായി പ്രതിനിധീകരിക്കുന്നുവെന്നും ചില നിയമങ്ങളുടെയും ചട്ടങ്ങളുടെയും സാധുതയെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യൻ നിയമനിർമ്മാണ സഭകൾക്ക് നിയമങ്ങൾ നടപ്പിലാക്കാനുള്ള അവകാശത്തെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നതായും ഇന്ത്യൻ കോടതികളുടെ നിയമവിധികളുടെ സമഗ്രതയെപ്പോലും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വാർഷിക റിപ്പോർട്ടിൽ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ നില കൂടുതൽ വഷളായതായി ആരോപിച്ച്, ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) കണക്കാക്കണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മിഷൻ (യുഎസ്‌സിഐആർഎഫ്) ശുപാർശ ചെയ്തിരുന്നു.

More Stories from this section

family-dental
witywide