മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് സർവകാല കുതിപ്പ്. ചരിത്രത്തിലാദ്യമായി ബി എസ് ഇ സെന്‍സെക്സ് 79,000 പിന്നിട്ടു. നിഫ്റ്റി 24,000 ത്തിന് അടുത്തെത്തുകയും ചെയ്തു. വന്‍കിട ഓഹരികളിലെ മുന്നേറ്റമാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റത്തിനു കാരണം. ഇന്ത്യാ സിമെന്റ്സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ അള്‍ട്രടെക് സിമെന്റിന്റെ ഓഹരി വില നാല് ശതമാനം ഉയര്‍ന്നു. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും മുന്നേറ്റമുണ്ടായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബേങ്ക്, ഐസിഐസിഐ ബേങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പങ്കുവഹിച്ചത്. സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി, മെറ്റല്‍, ഫാര്‍മ എന്നിവയാണ് കുതിച്ചുയർന്നത്.