മുംബൈ: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ചലനം സൃഷ്ടിക്കുന്നു. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ വ്യാപാര ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി അത്യുന്നതങ്ങളിലേക്കാണ് കുതിക്കുന്നത്. ഇന്ന് ഇതുവരെയുള്ള കണക്കുകൾ റെക്കോർഡ് ഉയരംതൊട്ടിരിക്കുകയാമ്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 300 ൽ അധികം പോയിന്റ് ഉയർന്ന സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 77,000 പോയിന്റുകൾ ഭേദിച്ച് 77,079 എന്ന സർവകാല ഉയരത്തിലെത്തി.
110ൽ അധികം പോയിന്റ് മുന്നേറിയ നിഫ്റ്റി 23,411 എന്ന പുതിയ ഉയരവും ഇന്ന് കുറിച്ചു. നിലവിൽ വ്യാപാരം ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സൂചികകൾ നേട്ടം അൽപം കുറച്ചിട്ടുണ്ട്. 57.50 പോയിന്റ് (0.25%) നേട്ടവുമായി നിഫ്റ്റി 23,347ലും സെൻസെക്സ് 148.58 പോയിന്റ് (0.19%) ഉയർന്ന് 76,841.94 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.