സർവകാല റെക്കോർഡിൽ സെൻസെക്സ്, 80000 പിന്നിട്ടു, ചരിത്രത്തിലാദ്യം! ഇന്ത്യൻ ഓഹരി വിപണിക്ക്‌ വമ്പൻ കുതിപ്പ്‌

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക്‌ സർവകാല കുതിപ്പ്‌. ചരിത്രത്തിലാദ്യമായി ബി എസ് ഇ സെന്‍സെക്സ് 80,000 പിന്നിട്ടു. നിഫ്റ്റിയാകട്ടെ 24,300 നിലവാരത്തിലുമെത്തി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 570 പോയിന്റ് ഉയര്‍ന്ന് 80,039 പോയിന്റിലെത്തി. നിഫ്റ്റി 169 പോയിന്റ് ഉയര്‍ന്ന് 24,292 പോയിന്റെന്ന നേട്ടവും കൈവരിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ റെക്കോര്‍ഡ് മുന്നേറ്റത്തില്‍ എത്തിയതോടെയാണ് സെന്‍സെക്സ് കുതിക്കാന്‍ കാരണമായത്.

സെന്‍സെക്സ് ഓഹരികളില്‍ എച്ച്ഡിഎഫ്സി ബാങ്കിലാണ് ഏറ്റവും വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയത്. മൂന്ന് ശതമാനം വര്‍ധനയോടെ എച്ച്ഡിഎഫ്സി 1,791.90എന്ന പുതിയ റെക്കോര്‍ഡിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 5.37 ശതമാനമാണ് ഉയര്‍ന്നത്.

കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എം ആന്‍ഡ് എം എന്നിവയും നേട്ടം കൈവരിച്ചു. ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ എന്‍എസ്ഇയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. അതേസമയം ടാറ്റ മോട്ടോഴ്‌സും അള്‍ട്രാടെക് സിമന്റും ഇടിവ് രേഖപ്പെടുത്തി.

More Stories from this section

family-dental
witywide