സിഖ് വിഘടനവാദി നേതാവ് അമൃത്പാൽ സിങ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭിഭാഷകൻ

ചണ്ഡീഗഡ്: ദേശീയ സുരക്ഷാ നിയമപ്രകാരം നിലവിൽ അസമിലെ ജയിലിൽ കഴിയുന്ന വിഘടനവാദി അമൃതപാൽ സിംഗ് പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അവകാശപ്പെട്ടു.

അതേസമയം, വ്യാഴാഴ്ച മകനെ കണ്ടതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അഭിപ്രായം പറയൂവെന്ന് അദ്ദേഹത്തിൻ്റെ പിതാവ് ടാർസെം സിംഗ് പറഞ്ഞു. അമൃത്പാൽ സിംഗ് മുമ്പ് രാഷ്ട്രീയത്തിൽ ചേരാൻ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും പിതാവ് തറപ്പിച്ചു പറഞ്ഞു.

ദിബ്രുഗ്രാഹ് ജയിലിൽ പോയി അമൃത്പാൽ സിങ്ങിനെ കണ്ടുവെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഭ്യർഥിച്ചുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. ഖാദൂർ സാഹിബിൽ നിന്നും മത്സരിച്ച് അദ്ദേഹം ലോക്സഭയിലെത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.

“ഞാൻ ഇന്ന് ദിബ്രുഗിാഹ് സെൻട്രൽ ജയിലിൽ വെച്ച് ഭായി സാഹബിനെ (അമൃത്പാൽ സിംഗ്) കണ്ടു. ‘ഖൽസാ പന്തിൻ്റെ’ താൽപ്പര്യങ്ങൾക്കായി, പാർലമെൻ്റ് അംഗമാകാൻ ഖദൂർ സാഹിബിൽ നിന്ന് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഞാൻ ഭായി സാഹബിനോട് അഭ്യർത്ഥിച്ചു. ഭായ് സാഹാബ് എൻ്റെ അഭ്യർത്ഥന സ്വീകരിച്ചു… അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.”

‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ തലവനായ അമൃതപാൽ സിങ്ങിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിനെതിരെ കർശനമായ എൻഎസ്എ ചുമത്തുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide