കാനഡയിലെ കുപ്രസിദ്ധ പരമ്പര കൊലയാളി റോബർട്ട് പിക്‌ടൺ ജയിലിൽ കൊല്ലപ്പെട്ടു, ഇല്ലാതായത് 49 സ്ത്രീകളുടെ കൊലയാളി

ടൊറൻ്റോ: കാനഡയിലെ എക്കാലത്തേയും ഏറ്റവും ക്രൂരനായ പരമ്പര കൊലയാളി റോബർട്ട് പിക്‌ടൺ ജയിലിൽ വച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ടു. 74 വയസ്സായിരുന്നു.

വാൻകൂവറിന് സമീപമുള്ള തൻ്റെ പന്നി ഫാമിലേക്ക് ഏതാണ്ട് 49 സ്ത്രീകളെ കൊണ്ടുവന്ന് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പന്നിക്ക് തീറ്റയായി നൽകിയിരുന്ന പിക്ടൺ 25 വർഷത്തേക്ക് പരോൾ പോലും നൽകാൻ പാടില്ല എന്ന് കോടതി വിധിച്ച കൊടും കുറ്റവാളിയായിരുന്നു.

ക്യൂബെക്ക് പ്രവിശ്യയിലെ പോർട്ട്-കാർട്ടിയർ ഇൻസ്റ്റിറ്റ്യൂഷനിലെ അന്തേവാസിയായ പിക്‌ടണെ മെയ് 19 ന് മറ്റൊരു തടവുകാരൻ ആക്രമിക്കുകയും തുടർന്ന് ആശുപത്രിയിൽ വച്ച് ജീവൻ നഷ്ടമാവുകയും ചെയ്തതായി കാനഡ കറക്ഷണൽ സർവീസ് പ്രസ്താവനയിൽ അറിയിച്ചു. പിക്‌ടണിനെ ആക്രമിച്ചതിന് 51 കാരനായ സഹതടവുകാരൻ കസ്റ്റഡിയിലാണ്.

2007ലാണ് പിക്ടൺ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 26 സ്ത്രീകളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാൽ താൻ 49 സ്ത്രീകളെ കൊന്നതായി പിക്ടൺ ഒരു രഹസ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 33 സ്ത്രീകളുടെ മൃതദേഹ അവശിഷ്ടങ്ങൾ അയാളുടെ പന്നി ഫാമിൽ നിന്ന് കണ്ടെത്തിയിരുന്നു.

വാൻകൂവറിൽ തെരുവുകളിലും മറ്റും കഴിഞ്ഞിരുന്ന നിരവധി സ്ത്രീകളുടെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച പൊലീസ് ഒടുവിൽ എത്തിച്ചേർന്നത് പിക്ടൻ്റെ പന്നിഫാമിലാണ്. ലൈംഗികത്തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തുടങ്ങി സമൂഹത്തിൻ്റെ പാർശ്വങ്ങളിൽ കഴിഞ്ഞിരുന്ന ഡസൻ കണക്കിന് സ്ത്രീകളെ പെട്ടെന്ന് ഒരുനാൾ കാണാതാവുന്ന സംഭവം ആവർത്തിക്കപ്പെട്ടു. 90കളുടെ ഒടുവിലാണ് ഇത്. ഒരുപാട് കാലം പൊലീസ് ഇതെ കുറിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് പിക്ടൺ എന്ന കൊടുംകുറ്റവാളിയെ കുടുക്കിയത്. സ്വന്തം സഹോദരിയെയും പിക്ടൺ കൊലപ്പെടുത്തിയിരുന്നു.

Serial Killer of Canada Robert Pickton Murdered in Jail

More Stories from this section

family-dental
witywide