ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും: യുഎസ്

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് സെക്രട്ടറി, ലോയ്ഡ് ഓസ്റ്റിൻ, ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റുമായി സംസാരിച്ചു. ഇറാൻ ഇസ്രായേലിനെതിരെ സൈനിക ആക്രമണം നടത്താൻ തീരുമാനിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

സുരക്ഷയെ കുറിച്ചും ഇസ്രായേൽ നീക്കങ്ങളെക്കുറിച്ചും പെൻ്റഗൺ മേധാവി ഗാലൻ്റുമായി ചർച്ച നടത്തി. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ യുഎസ് പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

“സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ അമേരിക്ക പിന്തുണയ്ക്കും . ലെബനീസ് ഹിസ്ബുള്ള ഇസ്രയേലിൽ നടത്തുന്ന ആക്രമണങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. ഒക്ടോബർ 7-ൻ്റെ മാതൃകയിലുള്ള ആക്രമണം നടത്താൻ ഹിസ്ബുല്ല തയാറാകരുത് . സ്വയം പ്രതിരോധമെന്ന നിലയിലാണ് ഇസ്രയേൽ ഈ നീക്കം നടത്തുന്നത് എന്നാണ് അമേരിക്കൻ വിശദീകരണം.

Serious Consequences If It Attacks Israel US Warns Iran