ന്യൂഡല്‍ഹി: തന്നെയും ഭാര്യയെയും വധിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ പട്ടണമായ സിസേറിയയിലെ തന്റെ വസതിയിലേക്ക് ഹിസ്ബുള്ള ഡ്രോണ്‍ വിക്ഷേപിച്ചതിനുള്ള മറുപടിയായാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
ശനിയാഴ്ച എക്സിലൂടെയാണ് നെതന്യാഹു തനിക്കെതിരായ വധശ്രമം ഗുരുതരമായ തെറ്റെന്ന് ചൂണ്ടിക്കാട്ടിയത്. കൊലപാതകശ്രമം തന്നെയോ, ഇസ്രായേലിനെയോ രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരായ യുദ്ധം തുടരുന്നതില്‍ നിന്ന് തടയില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് എന്നെയും എന്റെ ഭാര്യയെയും വധിക്കാന്‍ ഇറാന്റെ പ്രതിനിധി ഹിസ്ബുള്ളയുടെ ശ്രമം ഒരു ഗുരുതരമായ തെറ്റായിരുന്നു. നമ്മുടെ ഭാവി സുരക്ഷിതമാക്കാന്‍ ശത്രുക്കള്‍ക്കെതിരെയുള്ള ന്യായമായ യുദ്ധത്തില്‍ നിന്ന് എന്നെയോ ഇസ്രായേല്‍ ഭരണകൂടത്തെയോ ഇത് തടയില്ല,’ -നെതന്യാഹു എഴുതി.