കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ നാമനിര്‍ദ്ദേശത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവര്‍ണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത ചാന്‍സലറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി . സെനറ്റ് നാമനിര്‍ദ്ദേശത്തില്‍ വിവേചനാധികാരമുണ്ടെന്നായിരുന്നു ചാന്‍സലറുടെ വാദം. ഇതിനെതിരെ എസ്എഫ്‌ഐ നേതാക്കളായ അരുണിമ അശോക്, നന്ദകിഷോര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിധി പറഞ്ഞത്.
അതേസമയം സർക്കാർ നിയമിച്ച രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. സർക്കാരിന്റെ ശുപാർശ ഇല്ലാതെ ഗവർണർ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും നിര്‍ദേശം നല്‍കി. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും ഗവർണർക്കേറ്റ തിരിച്ചടിയാണ്. ഗവർണർ ഭരണഘടനാപദവിയെ രാഷ്ട്രീയപരമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെതിരായിട്ടായിരുന്നു എസ്.എഫ്.ഐയുടെ സമരം. ഗവർണറെ പിന്തുണച്ച യു.ഡി.എഫ്. ഉള്‍പ്പെടെയുള്ളവര്‍ക്കേറ്റ തിരിച്ചടിയാണ് ഇതെന്നും ആർഷോ കൂട്ടിച്ചേർത്തു.
Setback for Governer From High Court in Kerala university Senate nomination