നിപയിൽ ആശ്വാസ വാർത്ത: മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

കോഴിക്കോട്: നിപ ബാധയിൽ ആശ്വാസ വാർത്ത. മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള ഏഴുപേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്.
പ്രദേശത്ത് വീടുകൾ കയറിയിറങ്ങിയുള്ള സർവേ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിപപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങളുൾപ്പെടുന്ന സംഘത്തെയാണ് വിന്യസിക്കുന്നത്. നിപ ബാധിച്ച് മരണമടഞ്ഞ മലപ്പുറം സ്വദേശിയായ 14കാരന്റെ കുടുംബത്തിലും അയൽപക്കത്തും നിപ ബാധ കണ്ടെത്തിയ പ്രദേശത്തിന് സമാനഭൂപ്രകൃതിയുള്ള മേഖലകളിലും സജീവ രോഗികളുണ്ടോ എന്നത് സംബന്ധിച്ച് ഉടൻ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

14കാരന് നിപ സ്ഥിരീകരിക്കുന്നതിന് 12 ദിവസങ്ങൾക്ക് മുമ്പുവരെ സമ്പർക്കമുണ്ടായവരിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ക്വാറന്റീൻ ചെയ്യാനും രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ മാറ്റിപാർപ്പിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നിപ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഐ.സി.എം.ആർ അയച്ചതായും മന്ത്രാലയം വ്യക്തമാക്കി.

seven Nipah test report negative

More Stories from this section

family-dental
witywide