പൊലീസ് റൂട്ട് മാറ്റി, നാടിനെ നടുക്കിയ അപകടം ഇടവഴി സഞ്ചരിക്കവേ; വിവാഹ യാത്രയിൽ ബസ് 11,000 വോൾട്ട് ഇലക്ട്രിക് വയറിൽ തട്ടിയതോടെ വൻ ദുരന്തം

ലഖ്നൗ: ഉത്തർ പ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ചുണ്ടായ വൻ ദുരന്തത്തിൽ നിരവധി പേർ മരിച്ചെന്ന് റിപ്പോ‍ർട്ട്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അഞ്ച് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അവർ പറഞ്ഞു.

അതേസമയം വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ബസ് 11000 വോൾട്ട് ഇലക്ട്രിക് വയറിൽ തട്ടിയതോടെ വൻ തീപിടിത്തം ഉണ്ടായെന്നാണ് വിവരം. ബസിൽ നിറയെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യാത്രക്കാർ ഉണ്ടായിരുന്നു. വഴിയിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് ബസ് റൂട്ട് മാറി സഞ്ചരിക്കുകയായിരുന്നെന്നാണ് യാത്രക്കാരുടെ ബന്ധുക്കൾ പറയുന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.

Several killed Bus Catches Massive Fire In UP Ghazipur After Coming In Contact With 11000 Volt Electricity Wire