
ശ്രീനഗര്‍: ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ടപകടം. ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനഗറിലെ പലയിടങ്ങളിലും കനത്ത മഴയായിരുന്നു. മഴയെത്തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തിങ്കളാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടക്കുകയും ചെയ്തിട്ടുണ്ട്.