ബംഗളുരു: രാജ്യം ഞെട്ടിയ ലൈംഗികാതിക്രമക്കേസിൽ കർണാടകയിലെ മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിൽ തുടരും. രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും തള്ളിയത്.
പുതിയൊരു എഫ്ഐആർ കൂടി നേരത്തെ പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോൾ നിലവിലുള്ളത്.