തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം : ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും നിയമ കുരുക്ക് മുറുകുന്നു. ലൈംഗികാതിക്രമത്തിന് പൊലീസ് വീണ്ടും കേസെടുത്തു. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അതിക്രമത്തെക്കുറിച്ച് തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് നടപടി. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ജയസൂര്യ മോശമായി പെരുമാറിയ കാര്യമാണ് നടി വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം സമാനമായ കേസില്‍ താരത്തിനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിരുന്നു.

More Stories from this section

family-dental
witywide