വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തള്ളി എസ്എഫ്ഐ, ‘മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധിയുണ്ട്, പരിഹരിച്ചില്ലെങ്കിൽ സമരം’

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ് എഫ് ഐ. മലബാറിൽ പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട് ഗുരുതര പ്രതിസന്ധിയുണ്ടെന്നും പരിഹരിക്കാന്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ടെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു.

പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ എസ്എഫ്‌ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വ്യക്തമാക്കി.

More Stories from this section

family-dental
witywide