ദില്ലി: രാജ്യ തലസ്ഥാനത്തെ ശ്രദ്ധേയമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് ജയം. എ ബി വി പി ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് ജെ എൻ യു യൂണിയൻ ഭരണം ഇടത് സഖ്യം നിലനിർത്തിയത്. നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർത്ഥികൾ ജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബി എ പി എസ് എ സ്ഥാനാർത്ഥിയും വിജയിച്ചു.
SFI And Left student organizations in JNU