റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വധിക്കുമെന്ന് ഖലിസ്ഥാൻ നേതാവ്

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ വധഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരനായ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂൻ. ജനുവരി 26 ന് മന്നിനെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

പഞ്ചാബിലെ ഗുണ്ടാസംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഭീഷണി. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ, സുരക്ഷാ സംവിധാനങ്ങളില്ലാതെ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പന്നൂന്‍ വെല്ലുവിളിച്ചിരുന്നു. 2001ലെ പാർലമെന്റ് ആക്രമണ വാർഷികമായ ഡിസംബർ 13നോ അതിനുമുമ്പോ ഇന്ത്യൻ പാർലമെന്റ് ആക്രമണം നടത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും പന്നൂൻ കഴിഞ്ഞ വർഷം പുറത്തുവിട്ടിരുന്നു.

More Stories from this section

family-dental
witywide