‘വീഡിയോ ഇല്ലെന്ന് പറഞ്ഞതിൽ സന്തോഷം, പക്ഷേ ഉമ്മയില്ലേ എന്നടക്കം ചോദിച്ചു’; ശൈലജക്കെതിരെ നിയമനടപടിയെന്ന് ഷാഫി

കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍. മോർഫ് ചെയ്ത വീഡിയോ ആരോപണവുമായി ആദ്യം രംഗത്തെത്തിയ ശൈലജ ഇപ്പോൾ ആരോപണം തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറഞ്ഞു. പക്ഷേ തനിക്ക് ഉമ്മയില്ലേ എന്നാണ് ആദ്യ വാർത്താസമ്മേളനത്തിൽ ഇടത് നേതാക്കൾ ചോദിച്ചതെന്നും അനാവശ്യ ആരോപണത്തിൽ ഉമ്മയെ കൂടി വലിച്ചിഴച്ചതിനാൽ തന്നെ ശൈലജ അടക്കമുള്ളവർക്കെതിരെ നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ഷാഫി വിവരിച്ചു.

കെ കെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു. എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് ഇന്നലെ വൈകീട്ടോടെ കെ കെ ശൈലജ തിരുത്തി പറഞ്ഞു. ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തിന് ആര് സമാധാനം പറയുമെന്നാണ് ഷാഫിയുടെ ചോദ്യം.

Shafi parambil against KK Shailaja on morphed video controversy

More Stories from this section

family-dental
witywide