മോർഫ് വീഡിയോ ഇല്ലെന്നറിഞ്ഞതിൽ സന്തോഷം, എനിക്കെതിരായ സൈബർ ആക്രമണത്തിൽ ആരുത്തരം പറയും: ശൈലജയോട് ഷാഫി

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ സൈബര്‍ ആക്രമണ ആരോപണത്തില്‍ നിലപാട് മാറ്റി ഇടതുമുന്നണി. മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്നും വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പറഞ്ഞതെന്നും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ വിശദീകരിച്ച് രം​ഗത്തെത്തിയതോടെയാണ് എൽഡിഎഫ് വെട്ടിലായത്. പിന്നാലെ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും രം​ഗത്തെത്തി.

വീഡിയോ ഇല്ലന്നറിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ ആര് ഉത്തരം പറയുമെന്നും ഷാഫി ചോദിച്ചു. ഇലക്ഷന്‍ കമ്മീഷന് രേഖാമൂലം നല്‍കിയ പരാതിയില്‍ വ്യാജവീഡിയോകളെക്കുറിച്ചുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിക്കെതിരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നെന്ന ആരോപണം അവസാന ദിവസങ്ങളില്‍ ഇടതുമുന്നണി ഉയർത്തിയതും പിന്നാലെ വിവാദ വീഡിയോ എവിടെയെന്ന ചോദ്യവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയതും. കോണ്‍ഗ്രസ് -ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് കെകെ ഷൈലജ വടകരയിലെ മുഖാമുഖത്തില്‍ നിലപാട് മാറ്റിയത്.

Shafi parambil reply on KK Shailaja comment on cyber attack

More Stories from this section

family-dental
witywide