മുംബൈ: സല്‍മാന്‍ ഖാന് പിന്നാലെ നടന്‍ ഷാരൂഖ് ഖാനും വധഭീഷണി. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ്ലൈന്‍ നമ്പറിലേക്കാണ് ഭീഷണി കോള്‍ എത്തിയത്. നവംബര്‍ അഞ്ചിനായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.20 നു പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച അജ്ഞാതന്‍ ഷാരൂഖിനെതിരെ വധ ഭീഷണി മുഴക്കുകയും 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഛത്തീസ്ഗഡില്‍ നിന്നാണ് കോള്‍ വന്നതെന്നും ഫൈസാന്‍ ഖാന്‍ എന്നയാളാണ് ഭീഷണിക്കുപിന്നിലെന്നും കണ്ടെത്തി.
ബിഎന്‍എസിന്റെ 308(4), 351(3)(4) വകുപ്പുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് മുംബൈ പൊലീസിന്റെ ഒരു സംഘത്തെ റായ്പൂരിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതാദ്യമായല്ല ഷാരൂഖ് ഖാന് നേരെ വധഭീഷണി ഉണ്ടാകുന്നത്. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം 2023-ല്‍ സമാനമായ ഭീഷണി ഉണ്ടായിരുന്നു. അതിനാല്‍, Y+ അടക്കമുള്ള അധിക സുരക്ഷയാണ് താരത്തിന് ഒരുക്കിയിരിക്കുന്നത്.