വാഷിങ്ടൺ: ഹഷ് മണി കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധിയിൽ പ്രതികരണവുമായി റിപ്പബ്ലിക്കൻ യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. അമേരിക്കയുടെ ചരിത്രത്തിലെ ലജ്ജാകരമായ ദിവസം എന്നാണ് വിധിവന്ന ദിവസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
“ഇന്ന് അമേരിക്കൻ ചരിത്രത്തിലെ ലജ്ജാകരമായ ദിവസമാണ്. എതിർകക്ഷിയുടെ നേതാവിനെ അപഹാസ്യമായ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചപ്പോൾ ഡെമോക്രാറ്റുകൾ ആഹ്ലാദിച്ചു. ഇത് ഒരു കുറ്റവാളിയുടെ സാക്ഷ്യത്തെ മുൻനിർത്തിയാണ് ഈ വിധി. ഇത് തികച്ചും രാഷ്ട്രീയ പകപോക്കലായിരുന്നു നിയമപരമായ ഒന്നല്ല ഈ വിധി,” അദ്ദേഹം പറഞ്ഞു.