സാനിയയും ഷമിയും വീണ്ടും ഒരുമിച്ച്, ആരേലും പറയുവോ എഐയുടെ പണിയാണെന്ന്!

മുംബൈ: പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിര്‍സയേയും വീണ്ടും ഒരുമിപ്പിച്ച് എ.ഐ വിരുതര്‍. തങ്ങള്‍ക്കിടയില്‍ പ്രേമമില്ലെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഇരുവരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ആരു കേള്‍ക്കാന്‍. വീണ്ടും വീണ്ടും ഇരുവരെയും ഒരുമിപ്പിച്ചുകൊണ്ട് വ്യാജ ചിത്രങ്ങള്‍ കഥമെനയുകയാണ്.

ഇപ്പോഴിതാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിയ വിദ്യയുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരില്‍ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ സാനിയ മിര്‍സ ഒരു സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.

ചിത്രങ്ങള്‍ക്കൊപ്പം വിശ്വസനീയമായ തരത്തില്‍ വ്യാജകഥകളും എത്തുന്നുണ്ട്. ഷമിയും സാനിയയും ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന തരത്തിലുള്ള ചിത്രങ്ങളാണ് വൈറലായത്. ഷമിയും സാനിയയും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഹമ്മദ് ഷമി രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. ഇതുപോലുള്ള തമാശകള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്നു മനസ്സിലാക്കണമെന്നായിരുന്നു ഷമിയുടെ പ്രതികരണം. വ്യാജ പേജുകളില്‍നിന്ന് അഭ്യൂഹങ്ങള്‍ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ഷമി വ്യക്തമാക്കി.

ഈ വര്‍ഷം ജൂണില്‍ ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല, ഇരുവരും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ വ്യാജച്ചിത്രവും പ്രചരിച്ചിരുന്നു. മുന്‍ ഭാര്യ ഹസിനൊപ്പമുള്ള ഷമിയുടെ ചിത്രത്തിലേക്ക് സാനിയയുടെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ പലരും ഇത് സത്യമാണെന്നുകരുതി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരുന്നു.

വിവാഹ വാര്‍ത്തയോട് പ്രതികരിച്ച സാനിയയുടെ പിതാവ് ഇമ്രാന്‍, വാര്‍ത്തകളെ നിഷേധിച്ചു. ഇരുവരുടേയും വിവാഹ വാര്‍ത്തകളില്‍ സത്യമില്ലെന്നും മാത്രമല്ല, രണ്ടുപേരും തമ്മില്‍ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2010 ഏപ്രിലിലാണ് സാനിയയും ഷൊയ്ബും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. വേര്‍പിരിയലിനുശേഷം ഷൊയ്ബ് പാക് നടി സന ജാവേദിനെയാണ് വിവാഹം കഴിച്ചത്.

2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരാകുന്നത്. ഇവര്‍ ഇപ്പോള്‍ പിരിഞ്ഞ് കഴിയുകയാണ്.

More Stories from this section

family-dental
witywide