സരിന്‍ പറഞ്ഞു, ഷാനിബ് കേട്ടു ; പാലക്കാട് മത്സരത്തില്‍ നിന്ന് പിന്മാറി, സരിന് പിന്തുണ,’സിപിഎമ്മിലേക്കില്ല’

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. കോണ്‍ഗ്രസ് വിട്ട ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി. സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം, പി.സരിന് പിന്തുണയും പ്രഖ്യാപിച്ചു. സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും എന്നാല്‍, സിപിഎമ്മില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യര്‍ഥനയുമായി സരിന്‍ രംഗത്തെത്തിയിരുന്നു.
ഇന്ന് ഉച്ചക്ക് രണ്ടരക്ക് പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൊഴുപ്പുകൂട്ടി സരിനു പിന്നാലെ ഷാനിബും പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് പാലക്കാട്ട് മത്സരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറഞ്ഞത്.

More Stories from this section

family-dental
witywide