ഗ്രാമിയിൽ തിളങ്ങി ശങ്കർ മഹാദേവൻ- സാക്കിർ ഹുസൈൻ ഫ്യൂഷൻ ബാൻഡ് ‘ശക്തി’

66-ാമത് ഗ്രാമി പുസ്കര വേദിയിൽ തിളങ്ങി ഇന്ത്യ. സംഗീതജ്ഞരായ ശങ്കർ മഹാദേവൻ- സാക്കിർ ഹുസൈൻ എന്നിവരടങ്ങിയ ഫ്യൂഷൻ ബാൻഡ് ‘ശക്തി’ക്ക് മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ബാൻഡിന്റെ ഏറ്റവും പുതിയ റിലീസായ ‘ദിസ് മൊമെന്റി’നാണ് പുരസ്‌കാരം ലഭിച്ചത്. സുസാന ബാക്ക, ബൊകാൻ്റേ, ബേർണ ബോയ്, ഡേവിഡോ തുടങ്ങിയവരായിരുന്നു വിഭാഗത്തിൽ നാമനിർദേശം ലഭിച്ച മറ്റ് ഗായകർ.

ജോൺ മക്ലാഫ്ലിൻ (ഗിറ്റാർ, ഗിറ്റാർ സിന്ത്), സക്കീർ ഹുസൈൻ (തബല), ശങ്കർ മഹാദേവൻ (ഗായകൻ), വി സെൽവഗണേഷ് (താളവാദ്യം), ഗണേഷ് രാജഗോപാലൻ (വയലിനിസ്റ്റ്) എന്നിവർ ചേർന്ന് സൃഷ്ടിച്ച 8 ഗാനങ്ങളാണ് ‘ദിസ് മൊമെൻ്റ്.

ബേല ഫ്ലെക്ക്, എഡ്ഗർ മേയർ എന്നിവർക്കൊപ്പം “പാഷ്തോ” എന്ന ഗാനത്തിന് നൽകിയ സംഭാവനയ്ക്ക് സാക്കിർ ഹുസൈൻ മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് ഗ്രാമി നേടി.

Shankar Mahadevan- Zakir Hussain Fusion Band Shakthi wins Grammy Award

More Stories from this section

family-dental
witywide