ഓഹരി വിപണിയിൽ വൻ ഇടിവ്, തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുന്നു

അമിത് ഷായുടെ ഉപദേശം കേട്ട് ഓഹരി വാങ്ങിച്ചവരൊക്കെ കരയേണ്ട അവസ്ഥ. ലോക്സഭാ വോട്ടെണ്ണൽ തുടരുന്നതിനിടെ ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 3200 പോയിന്റിലേക്കും നിഫ്റ്റി 22,250 ലേക്കും താഴ്ന്നു. ഏഴു ഘട്ടമായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ നാളുകളില്‍ തന്നെ ഇടിവ് ആരംഭിച്ച ഓഹരി വിപണി, ഒടുവിൽ വോട്ടെണ്ണൽ ദിവസം ആകുമ്പോഴേക്കും ഇടിഞ്ഞു തകർന്നു. 21 ലക്ഷം കോടി രൂപയുടെ നിക്ഷേപം നഷ്ടമായതായാണ് കണക്ക്.

അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. 11% ഇടിഞ്ഞ്‌ 21.5 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് ഇല്ലാതായത്.

2022 ഫെബ്രുവരി മുതലിങ്ങോട്ടുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് ഇപ്പോൾ. നിഫ്റ്റി കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്കുള്ള ഏറ്റവും വലിയ ഇടിവിലേക്കാണ് കടക്കുന്നത്. 1100 പോയിന്റുകളാണ് ഒറ്റയടിക്ക് കുറഞ്ഞത്.

Share market crashes As Counting progress