ഡൽഹി: രാജ്യദ്രോഹ കേസിൽ (യുഎപിഎ) ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമിയ മിലിയ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ ഇടങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് ചുമത്തിയ രാജ്യദ്രോഹകേസിൽ ആണ് ഷർജീൽ ഇമാമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് യുഎപിഎ കേസിൽ ഇന്ന് ഷർജിലിന് ജാമ്യം അനുവദിച്ചത്. ശിക്ഷയുടെ പകുതിയും ഇക്കാലയളവിൽ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. രാജ്യദ്രോഹക്കേസില്‍ ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഇമാം ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഷർജിലിന് ഇപ്പോൾ ജയിൽമോചിതനാകാൻ സാധിക്കില്ല. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ഷർജിലിന് ജയിലിൽ തുടരേണ്ടി വരും
Sharjeel Imam granted bail by Delhi HC in sedition case