വാഷിങ്ങ്ടണ്‍ ഡി.സി : നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ മുന്‍ കേന്ദ്ര മന്ത്രിയും എം.പി യുമായ ശശി തരൂരും, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം.പിയുമായ ജോണ്‍ ബ്രിട്ടാസും പങ്കെടുക്കും.
2024 ജൂലൈ 18 മുതല്‍ 20 വരെ റോക്ക്വില്ലെ, ബെഥേസ്ഡേ നോര്‍ത്ത് മാരിയറ്റ് ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് കണ്‍വെന്‍ഷന് വേദിയാകുന്നത്. കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക-കലാ -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോ കുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിഡ്ജറ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാനാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.
കണ്‍വെന്‍ഷന്‍ ചെയര്‍ ജോണ്‍സന്‍ തങ്കച്ചന്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് ജോസഫ്, കണ്‍വെന്‍ഷന്‍ പ്രസിഡന്റ് വിപിന്‍ രാജ്, കണ്‍വെന്‍ഷന്‍ അസ്സോസിയേറ്റ് ചെയര്‍സ് ആയ വിജോയി പാട്ടമാടി, ജിജോ ആലപ്പാട്ട് , കണ്‍വെന്‍ഷന്‍ ഫിനാന്‍സ് ഡയറക്ടര്‍ നോബിള്‍ ജോസഫ്, കണ്‍വെന്‍ഷന്‍ കള്‍ച്ചറല്‍ കോര്‍ഡിന്റ്റര്‍ നാരായണന്‍ കുട്ടി മേനോന്‍ എന്നിവരാണ് കണ്‍വെന്‍ഷന്‍ വേദിയും സൗകര്യങ്ങളും ഒരുക്കുന്നത്.