മാറ്റമില്ലാത്ത ഫോളോവർമാരെ ചൂണ്ടിക്കാട്ടി മസ്കിനോട് ശശി തരൂറിന്റെ ചോദ്യം! ‘എക്സിൽ എനിക്ക് നിഴൽ നിരോധനമോ’?

ഡൽഹി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വർഷങ്ങളായി തന്റെ ഫോളോവർമാരുടെ എണ്ണത്തിൽ വർധനവുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ശശി തരൂർ എംപി. 84 ലക്ഷം ഫോളോവർമാരാണ് എക്സിലുള്ളത്. എന്നാല്‍ വർഷങ്ങളായി ഇതേ നമ്പർ മാറ്റമില്ലാതെ തുടരുകയാണെന്നും തരൂർ പറഞ്ഞു.

ഭരത് തിവാരി എന്ന യൂസറുടെ ട്വീറ്റിനോട് അനുബന്ധമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി പേർ ഓരോദിവസവും പുതുതായി ഫോളോവർമാരായി എത്തുമ്പോഴും എന്തുകൊണ്ടാണ് ശശി തരൂരിന്റെ ഫോളോവർമാരുടെ എണ്ണം 8.4 മില്യണായി തുടരുന്നത് എന്ന് ഭരത് തിവാരി എക്സ് ഉടമ ഇലോണ്‍ മസ്കിനേയും എക്സ് ഇന്ത്യയേയും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു. നാല് വർഷമായി താനും ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന് തരൂർ ഭരതിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് എക്സില്‍ കുറിച്ചു.

‘പഴയ ട്വിറ്റർ ഇന്ത്യയിലെ ഒരാള്‍ എന്നോട് പറഞ്ഞത് എന്തോ പ്രശ്നമുണ്ട്, എന്നാല്‍ അത് എന്താണെന്ന് മനസിലാകുന്നില്ല എന്നാണ്. അയാള്‍ ആറ് മാസത്തെ എന്റെ പ്രതിദിന സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചു. ഓരോ ദിവസവും ആയിരത്തോളം പുതിയ ഫോളോവർമാർ ഉണ്ടാകുന്നതായും 60-70 പേർ അണ്‍ഫോളോ ചെയ്യുന്നതായും അദ്ദേഹം കണ്ടെത്തി.

എന്നാല്‍ എന്റെ ഫോളോവർമാരുടെ എണ്ണം 8.495 മില്യണിന് മുകളില്‍ പോയതായി കാണിക്കുന്നില്ല. എന്റെ അക്കൗണ്ട് ഫോളോ ചെയ്യാനായി ആർക്കും ‘സജസ്റ്റ്’ ചെയ്യപ്പെടുന്നില്ല. എന്റെ പോസ്റ്റുകള്‍ ഭൂരിഭാഗവും തങ്ങളുടെ ടൈംലൈനില്‍ കാണാൻ കഴിയുന്നില്ല എന്ന് നിരവധി പേർ എന്നോട് പറഞ്ഞു.

എനിക്കുമേല്‍ നിഴല്‍നിരോധനമാണോ എന്ന് ഞാൻ കരുതുന്നു. അല്‍ഗരിതത്തില്‍ സംഭവിച്ച അപാകതയണോ ഇത് എന്ന് എന്നോട് വിവരങ്ങള്‍ പങ്കുവെച്ച പഴയ ട്വിറ്റർ ഇന്ത്യയിലെ മുന് ജീവനക്കാരൻ കരുതിയത്. ഇക്കാര്യം അന്വേഷിച്ചുകൊണ്ട് ഇലോണ്‍ മസ്കിന് കത്തെഴുതി. അങ്ങനെയൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല എന്ന കോർപ്പറേറ്റ് മറുപടിയാണ് എനിക്ക് ലഭിച്ചത്. ഞാൻ കത്തയച്ചതിനുശേഷം ആകെയുണ്ടായ മാറ്റമെന്നാൽ ഫോളോവേഴ്സ് കുറയാൻ തുടങ്ങി. 8.495 മില്യണില്‍ നിന്ന് കുറഞ്ഞ് ഇന്ന് അത് 8.429 മില്യണിലെത്തിയെന്നും തരൂർ പറഞ്ഞു.

Shashi Tharoor questioning why not improve his followers in X

More Stories from this section

family-dental
witywide