തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിന് പണം ആരോപണത്തിൽ യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള പോരാട്ടം തുടരുന്നു. തീരപ്രദേശങ്ങളിൽ വോട്ടിന് പണം നൽകുന്നുവെന്ന യു ഡി എപ് ആരോപണത്തിൽ രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിന് ശശി തരൂർ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.
വോട്ടർമാർക്ക് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പണം നൽകി എന്ന് പറഞ്ഞിട്ടില്ലെന്നാണ് ശശി തരൂരിന്‍റെ മറുപടി. രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ താൻ ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും തരൂർ മറുപടി നൽകിയിട്ടുണ്ട്. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ വോട്ടിന് പണമെന്ന് താൻ ആരോപിച്ചെന്ന് പറഞ്ഞ് നോട്ടീസ് അയച്ചതെന്നും തരൂർ മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്.
Shashi tharoor replied to Rajeev chandrasekhar money for vote legal notice lok sabha election 2024 news