തിരുവനന്തപുരം: താനും ക്ഷേത്രത്തില്‍ പോകാറുണ്ട്, എന്നാലത് പ്രാര്‍ത്ഥിക്കാനാണ്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ലെന്ന് ശശിതരൂര്‍. രാമക്ഷേത്ര ഉദ്ഘാടന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു തരൂര്‍. പണി പൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ പ്രധാനമന്ത്രി അയോധ്യയില്‍ പോയത് രാഷ്ട്രീയ പ്രേരിതമാണെന്നും പോയത് പുരോഹിതനല്ല പ്രധാനമന്ത്രിയാണെന്നും തരൂര്‍ പ്രതികരിച്ചു.
ഇത് തിരഞ്ഞെടുപ്പിന് ബിജെപിക്ക് ഗുണം കിട്ടാന്‍ വേണ്ടി മാത്രമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പോകുന്നില്ലെന്ന കോണ്‍?ഗ്രസിന്റെ തീരുമാനത്തിനെതിരെ എന്‍എസ്എസ് നടത്തിയ വിമര്‍ശനത്തിനും ശശി തരൂര്‍ മറുപടി നല്‍കി. എന്‍എസ്എസിന് സ്വന്തം അഭിപ്രായം രേഖപ്പെടുത്താമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഈ അവസരത്തിലല്ല പോകേണ്ടത്. ഒരു പാര്‍ട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകുമെന്നും ശശി തരൂര്‍ അറിയിച്ചു.