ന്യൂഡൽഹി: കോൺഗ്രസ് ശശി തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദിനെ സ്വർണക്കടത്ത് കേസിൽ ബുധനാഴ്ച ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ആളിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെ ഡൽഹി എയർപോർട്ടിൽ വച്ചാണ് തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദ് പിടിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. ബിഹാർ സ്വദേശിയാണ് ഇയാൾ.
വിദേശത്തുനിന്ന് തിരിച്ചെത്തിയ ആളിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശിവപ്രസാദിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.