വീണക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ ഷോണ്‍ ജോർജിന്‍റെ നിർണായക നീക്കം, കക്ഷിചേരാൻ അപേക്ഷ നല്‍കി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എക്സാലോജിക്കിനുമെതിരായ എസ് എഫ് ഐ ഒ അന്വേഷണത്തിൽ ഹൈക്കോടതിയിൽ നിർണായക നീക്കവുമായി ഷോൺ ജോർജ്. എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് ഐ ഡി സി നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഷോണ്‍ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. കെ എസ് ഐ ഡി സിക്കെതിരെ അന്വേഷണം ആരംഭിച്ചത് തന്‍റെ പരാതിയിലാണെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കൂടി കേൾക്കണമെന്നുമുള്ള ആവശ്യമാണ് ഷോൺ ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എക്സാലോജികിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതടക്കമുള്ള കാര്യങ്ങൾ ഷോൺ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കക്ഷി ചേരാൻ അനുവദിക്കണെന്ന ഷോണിന്‍റെ അപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Shaun George’s petition against Veena vijayan irregular financial dealings to be heard by HC

More Stories from this section

family-dental
witywide