ഹിസ്ബുള്ളക്ക് പുതിയ തലവൻ – ഷെയ്ഖ് നയീം ഖാസിം

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായി ഷെയ്ഖ് നയീം ഖാസിം (71). നസറുള്ള കഴിഞ്ഞാല്‍ ഹിസ്ബുള്ള നേതൃത്വത്തിലെ രണ്ടാമനായിരുന്നു നയീം ഖാസിം. സറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു . അതിനു മുന്‍പ് 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു.ശൂറാ കൗണ്‍സില്‍ ചേര്‍ന്ന് നയീം ഖാസിമിനെ സെക്രട്ടറി ജനറലായി തിരഞ്ഞടുത്തതായി ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. ഹിസ്ബുള്ളയിലെ ഉയര്‍ന്ന തീരുമാനമെടുക്കല്‍ സമിതിയാണു ശൂറാ കൗണ്‍സില്‍.

ഹിസ്ബുള്ള നേതൃസ്ഥാനത്ത് വലിയ ശൂന്യതയാണു നസറുള്ളയുടെ കൊലപാതകം സൃഷ്ടിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ വളരെ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഹിസ്ബുള്ളയെ പഴയതരത്തില്‍ എത്രത്തോളം മുന്നോട്ടുനയിക്കാന്‍ നയീം ഖാസിമിനു കഴിയുമെന്നാണ് ഇനി അറിയാനുള്ളത്. കാരണം, മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ അതിക്രമങ്ങളില്‍ ഹിസ്ബുള്ള നേതൃനിരയുടെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു എന്നതുതന്നെ.

1992 മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസറുള്ള കഴിഞ്ഞമാസമുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. നസറുള്ളയ്ക്കു പകരക്കാരനായി നയീം ഖാസിമിനു പുറമെ ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിക്കുന്ന നയീം ഖാസിം നബാത്തി ഗവര്‍ണറേറ്റിലെ ക്ഫാര്‍ കില എന്ന തെക്കന്‍ ലെബനീസ് ഗ്രാമത്തില്‍നിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953ല്‍ ബെയ്‌റൂട്ടിലായിരുന്നു ജനനം.

Sheikh Naim Qassem Hezbollah’s new chief

More Stories from this section

family-dental
witywide