അറബിക്കടലിൽ സൊമാലിയന്‍ തീരത്ത് 15 ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ‘എംവി ലില നോർഫോക്’ കപ്പൽ കടൽകൊള്ളക്കാര്‍ തട്ടിയെടുത്തു. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് റാഞ്ചിയത്. സൊമാലിയന്‍ കൊള്ളക്കാരാരാണ് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകുന്നേരമാണ് കപ്പല്‍ റാഞ്ചിയ വിവരം ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചത്. കപ്പലിലെ ജീവനക്കാരുടെ സാഹചര്യവും സുരക്ഷയും വിലയിരുത്താനായി കപ്പലുമായി ആശയവിനിമയം സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“യുകെഎംടിഒ (യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്) പോർട്ടലിൽ കപ്പൽ ഒരു സന്ദേശം അയച്ചിരുന്നു. ഇതുപ്രകാരം ജനുവരി 4 ന് വൈകുന്നേരം കപ്പലിൽ ഏകദേശം അഞ്ചോ ആറോ പേരടങ്ങുന്ന അജ്ഞാതരായ സായുധ സംഘം കയറിയതായി ഇത് സൂചിപ്പിക്കുന്നു,” ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ നേരിടാൻ ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ റാഞ്ചിയ കപ്പലിന് സമീപത്തേക്ക് നീങ്ങുകയാണെന്ന് നാവികസേന അറിയിച്ചു.നാവികസേനാ വിമാനങ്ങളും ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
മാൾട്ടീസ് പതാക ഘടിപ്പിച്ച വ്യാപാരക്കപ്പൽ അറബിക്കടലിൽ വെച്ച് അജ്ഞാതരായ അക്രമികൾ പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കപ്പൽ തട്ടികൊണ്ട് പോയിട്ടുള്ളത്.
ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനം കപ്പലിന് മുകളിലൂടെ പറന്ന് കപ്പലുമായി ബന്ധം സ്ഥാപിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി. 18 ജീവനക്കാരിൽ ഒരാളായ ബൾഗേറിയൻ പൗരനെ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് വൈദ്യസഹായം നൽകുന്നതിനായി കപ്പലിൽ നിന്ന് പുറത്തെത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Ship with Indian crew aboard hijacked in Arabian Sea, Indian Navy rushes help