മുംബൈ: എട്ട് മാസം മുമ്പ് മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് 35 അടി ഉയരമുള്ള പ്രതിമ തകർന്ന് തരിപ്പണമായത്. കഴിഞ്ഞവർഷം ഡിസംബർ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്.
പ്രതിമയുടെ രൂപകൽപനയും നിർമാണവും നേവിയാണ് നേരിട്ട് നിർവഹിച്ചത്. ശക്തമായ കാറ്റും മഴയും മൂലമാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതേസമയം നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്താണ് സംഭവിച്ചതെന്നറിയാൻ നേവിയോട് ആവശ്യപ്പെട്ടിരുന്നതായും പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ പറഞ്ഞു. റാഠാ രാജാവായിരുന്ന ഛത്രപതി ശിവാജി 1680 ൽ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന കോട്ടയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
Shivaji statue collapsed in Maharashtra after 8 months of reveal