അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി, വധു പാക് നടി

കറാച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് മുന്‍ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്. 2022 മുതല്‍ ഷോയ്ബ് മാലിക്കും സാനിയയും വിവാഹ മോചനത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങള്‍ വന്നതിനു പിന്നാലെ ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തെരഞ്ഞെടുക്കുക’ എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഷൂഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

More Stories from this section

family-dental
witywide