ന്യൂയോര്‍ക്ക് : ബ്രോങ്ക്സിലെ ഒരു സബ്വേ സ്റ്റേഷനിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മൗണ്ട് ഈഡന്‍ അവന്യൂ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ആളുകള്‍ തെക്കോട്ട് പോകുന്ന 4 ട്രെയിനിനായി കാത്തിരിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് വിവരം.
പരിക്കേറ്റവരില്‍ ഒരാള്‍ സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റ് അഞ്ച് പേരുടെ പരിക്കുകള്‍ സാരമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ഒരാള്‍ തോക്ക് പുറത്തെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.