ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍.
കഴിഞ്ഞ 20 വര്‍ഷക്കാലമായി ഈ രാജ്യം എന്റെ രണ്ടാമത്തെ വീടാണെന്നും എന്നാല്‍, ജൂലായ് 22 മുതല്‍ തന്റെ റെസിഡന്റ് പെര്‍മിറ്റ് നീട്ടികിട്ടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ താന്‍ വളരെ ദുഃഖിതയാണെന്നും ഇവിടെ തുടരാന്‍ അനുവദിച്ചാല്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും തസ്ലിമ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
2011 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന നസ്രീന്‍, തന്റെ റസിഡന്‍സ് പെര്‍മിറ്റിന്റെ നില സംബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള ആശയവിനിമയത്തിന്റെ അഭാവത്തെക്കുറിച്ച് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.