തൃശൂർ: ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. തൃശൂർ ദേശമംഗലം വരവട്ടിയൂരിലാണ് അപകടമുണ്ടായത്. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ഇളയസഹോദരൻ രക്ഷപ്പെട്ടു. മൂവരും പശുവിന് തീറ്റകൊടുക്കാൻ പോയപ്പോഴായിരുന്നു അപകടം. പശുഫാമിലെ തൊഴിലാളികളുടെ മക്കളാണ് ഇവർ.
Siblings drowned in Bharathapuzha