ബംഗളൂരു: മുഡ (മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദ ഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബി എന്‍ പാര്‍വതി ഈ വിവരം അറിയിച്ചത്. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണമെന്ന് പാര്‍വതി മുഡ അധികൃതര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവിന്റെ അന്തസ്സിലും വലുതല്ല ഒരു ഭൂമിയുമെന്നും ഭൂമി മുഡ അധികൃതര്‍ക്ക് തിരിച്ചെടുക്കാവുന്നതാണെന്നും ഈ കത്ത് മൂലം അതിന് സമ്മതം നല്‍കുന്നുവെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച് നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്. ഭാര്യയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നും അതിനെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു.
Tags: