ദക്ഷിണേന്ത്യന്‍ ഫിലം ഐക്കൺ സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക് ചിത്രം എസ്ടിആര്‍ഐ സിനിമാസാണ് നിര്‍മിക്കുക. ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും. സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു എക്‌സ്‌ക്ലൂസീവ് വിഡിയോയും പുറത്തിറക്കി.
ജയറാം ശങ്കരന്‍ സംവിധാനം ചെയ്ത് എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്‌ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയുടെ കഥയ്ക്ക് ജീവന്‍ നല്‍കുന്നത്.
നടിയുടെ വിവാദ ജീവിതത്തെ അവതരിക്കുന്നതിനൊപ്പം സില്‍ക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.