ദില്ലി: 22 വർഷത്തിന് ശേഷം നിരോധിത സംഘടനയായ സിമിയിൽ അംഗമായിരുന്ന ഹനീഫ് ഷെയ്ഖിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2001 മുതൽ ഇയാൾക്കായുള്ള തിരിച്ചിലിലായിരുന്നു. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ‘സിമി’യുടെ ഇസ്ലാമിക് മൂവ്മെന്റ് മാസികയുടെ ഉർദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. ഹനീഫ് ഹുദായി എന്ന പേരിലാണ് ഇയാൾ മാസികയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. 2002ലാണ് ഹനീഫിനെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിലെ ഭുസാവലിലാണ് ഇയാൾ ഇത്രയും കാലം ഒളിവിൽ താമസിച്ചിരുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് സിങ് പറഞ്ഞു. മഹാരാഷ്ട്രയിലും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരളം, കർണാടക എന്നിവിടങ്ങളിൽ ഇയാൾ ‘സിമി’ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നുവെന്നും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. പേരുമാറ്റി ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് പിടിയിലാകുന്നത്.
simi leader captured after 22 years