ഗായകനും ഗാനരചയിതാവും നടനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സൺ അന്തരിച്ചു

ലൊസാഞ്ചലസ്: പ്രശസ്ത സംഗീതജ്ഞനും ഹോളിവുഡ് നടനുമായ ക്രിസ് ക്രിസ്റ്റോഫേഴ്‌സണ്‍ (88) അന്തരിച്ചു. ഹവായിയിലെ മൗയിയിലെ വീട്ടിലായിരുന്നു അന്ത്യം. എയര്‍ഫോഴ്‌സ് ജനറലിന്റെ മകനായി ജനിച്ച ഇദ്ദേഹം 1960 കളില്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു.

ഗായകനായിരുന്ന ഇദ്ദേഹം 1971-ല്‍ ഡെന്നിസ് ഹോപ്പറിന്റെ ‘ദി ലാസ്റ്റ് മൂവി’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്‌.

സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ 1974-ല്‍ പുറത്തിറങ്ങിയ ‘ആലിസ് ഡസ് നോട്ട് ലിവ് ഹിയര്‍ എനിമോര്‍’ എന്ന സിനിമയില്‍ അദ്ദേഹം എലന്‍ ബര്‍സ്‌റ്റൈനൊപ്പം പ്രത്യക്ഷപ്പെട്ടു. 1976 ലെ ‘എ സ്റ്റാര്‍ ഈസ് ബോണ്‍’ എന്ന സിനിമയില്‍ ബാര്‍ബ്ര സ്ട്രീസാന്‍ഡിനൊപ്പവും അഭിനയിച്ചു. 1998-ല്‍ മാര്‍വലിന്റെ ‘ബ്ലേഡ്’ എന്ന സിനിമയില്‍ വെസ്ലി സ്നൈപ്സിനൊപ്പം അഭിനയിച്ചിരുന്നു.

More Stories from this section

family-dental
witywide