പ്രജ്വലിനെ തടഞ്ഞത്, കസ്റ്റഡിയിലെടുത്തത്, ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥർ; ‘പ്ലാൻ’ വിവരിച്ച് ആഭ്യന്തരമന്ത്രി! കയ്യടി

ബെംഗളൂരു: രാജ്യം ഞെട്ടിയ ലൈംഗിക പീഡന വിവാദത്തിലെ പ്രതിയും എംപിയുമായ പ്രജ്വൽ രേവണ്ണക്ക് സ്ത്രീകളുടെ അധികാരം എന്തെന്ന് കാട്ടികൊടുക്കാനായുള്ള കർണാടക സർക്കാരിന്‍റെ പ്ലാനിന് കയ്യടി. പ്രജ്വൽ വിമാനമിറങ്ങിയത് മുതലുള്ള എല്ലാ നടപടികളും വനിതാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കേസിലെ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, 34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം ബെംഗളുരുവിലെത്തിയപ്പോൾ വിമാനത്താവളത്തിൽ തടഞ്ഞത് തന്നെ വനിതാ ഉദ്യോഗസ്ഥരായിരുന്നു. ശേഷം പിടികൂടി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തതും വനിതകളായിരുന്നു. ഇപ്പോൾ ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നതും വനിതാ ഉദ്യോഗസ്ഥർ തന്നെ.

ഐ പി എസുകാരായ സുമൻ ഡി പെന്നെകറും, സീമ ലട്കറുമാണ് പ്രജ്വൽ കേസിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്നത്. ജീപ്പിൽ പ്രജ്വലിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതും വനിതാ ഉദ്യോഗസ്ഥരായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ആഭ്യന്തരമന്ത്രി ‘പ്ലാൻ’ വെളിപ്പെടുത്തിയത്. പ്രജ്വലിന്‍റെ കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരെ ആയിരുന്നതിനാൽ, സ്ത്രീകളുടെ അധികാരം എന്താണെന്ന് അറിയിക്കാനാണ് ഇപ്രകാരം വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. 5 വനിതാ ഉദ്യോഗസ്ഥരെയാണ് കർണാടക പൊലീസിന്‍റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. കർണാടക ആഭ്യന്തരമന്ത്രിയുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ കയ്യടിയാണ് ലഭിക്കുന്നത്.

SIT appoints ‘All-Women’ police team to escort rape accused Prajwal Revanna

More Stories from this section

family-dental
witywide