യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റാൻ ഭാര്യ എത്തി, മുഖ്യമന്ത്രിയെ നേരിൽ കണ്ടു, വയനാടിന് ലക്ഷം രൂപ നൽകി

ഡൽഹി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയന് കേരളഹൗസിൽവച്ച്‌ ഒരു ലക്ഷം രൂപയാണ് സീമ ചിഷ്‌തി കൈമാറിയത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സഹായം നൽകണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. ആ സമയത്ത്‌ അദ്ദേഹം രോഗബാധിതനാവുകയും വിയോഗം സംഭവിക്കുകയും ചെയ്‌തു. സീതാറാം യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റാനാണ്‌ ഭാര്യ സീമ ചിഷ്തി മുഖ്യമന്ത്രിയെ കണ്ട്‌ തുക കൈമാറിയത്‌.

More Stories from this section

family-dental
witywide